06:28pm 18 May 2026
NEWS
തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ ക്ഷേത്രത്തിലെ സമൂഹസദ്യ തിങ്കളാഴ്ച
17/05/2026  08:22 PM IST
nila
തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ ക്ഷേത്രത്തിലെ സമൂഹസദ്യ തിങ്കളാഴ്ച


ചെങ്ങന്നൂർ:  63- മത് തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി സ്മാരകമഹായഞ്ജത്തിൻ്റെ ഭാഗമായി നടത്തുന്ന  251 പറ അരിയുടെ പ്രസിദ്ധ സമൂഹസദ്യ തിങ്കളാഴ്ച നടക്കും .
രാവിലെ 7 മുതൽ കുചേല സദ്ഗതി ദൃശ്യാവിഷ്കാരം,
രാവിലെ 11.30ന് ആനച്ചമയ പ്രദർശനം .ഉദ്ഘാടനം സിനി താരം സാധിക വേണുഗോപാൽ നിർവ്വഹിക്കും. തുടർന്ന് 12 ന് ഗോദാനം ,തിരുവനന്തപുരം കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ജി.എസ് ആശാനാഥ് നിർവ്വഹിക്കും.
ഉച്ചയ്ക്ക് 12.30ന് 251 പറ അരിയുടെ സമൂഹസദ്യയും സമൂഹപ്രാർത്ഥനയും
ചാത്തന്നൂർ എംഎൽഎ  ബി ബി ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
ജനറൽ കൺവീനർ സന്തോഷ് മാലിയിൽ സ്വാഗതം പറയും . ചെയർമാൻ കെ.കെ ജയരാമൻ അധ്യക്ഷനാകും. സ്വാമി നന്ദാത്മജാ നന്ദ ( ശ്രീരാമകൃഷ്ണമഠം)
അനുഗ്രഹ പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസി: സ്മിത രാജേഷ് ,ദേവസ്വം അസി: കമ്മീഷണർ ഇ.അർച്ചന, സബ് ഗ്രൂപ്പ് ആഫീസർ കെ.ഗോപകുമാർ ,വില്ലേജ് ആഫീസർ എസ് മായാ ദേവീ, കൺവീനർ എം ആർ രാജേന്ദ്രൻ എന്നിവർ പ്രസംഗിക്കും
 ഉച്ചയ്ക്ക് 2.30 ന് വിഷ്ണുപുഷ്ക്കരണിയിലേക്ക് എഴുന്നള്ളത്ത്. രാത്രി 7.30 ന് തരംഗ് 2026,

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img